video
play-sharp-fill
ലാബില്‍ വെച്ച്‌ ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോണ്‍ പിടിച്ചുവെച്ചു ശകാരിച്ചു; ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ വരണമെന്ന് പറഞ്ഞു; മാര്‍ക്ക് കുറഞ്ഞതില്‍ അപമാനിച്ചു; അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ലാബില്‍ വെച്ച്‌ ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോണ്‍ പിടിച്ചുവെച്ചു ശകാരിച്ചു; ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ മാതാപിതാക്കള്‍ വരണമെന്ന് പറഞ്ഞു; മാര്‍ക്ക് കുറഞ്ഞതില്‍ അപമാനിച്ചു; അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

സ്വന്തം ലേഖിക

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം.

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജിന്റെ ലാബില്‍ വച്ച്‌ ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോണ്‍ പിടിച്ചുവെച്ചെന്നും വിദ്യാര്‍ഥിനെയ ശകാരിച്ചതായും കുടുംബം പറയുന്നു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.

കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരെ ഫോണ്‍ ചെയ്യുകയും ഫോണ്‍ ഉപയോഗത്തിന്റെ കാര്യമുള്‍പ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് കോളജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നും ഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

കോളജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികള്‍ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം.

ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രദ്ധയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.