സ്വന്തം ലേഖകൻ
പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുൻ ജില്ലാകമ്മിറ്റി അംഗം എസ് യാസിൻ എന്നിവരാണ് രാജിവെച്ചത്.
‘ഡിവൈഎഫ്‌ഐ,സിപിഐഎം സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ.
എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം’ ?എന്നായിരുന്നു അമൽ ദേവ് ഫേസ്ബുക്കിൽ കുറിച്ചത്. മാവോയിസ്റ്റ് വേട്ടയിൽ രോഷം പ്രകടിപ്പിച്ച് 6 പോസ്റ്റുകളോളം അമൽ ദേവ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
‘സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണ്. ഈ രക്തത്തിൽ പങ്ക് ചേരാൻ കഴിയില്ല. വർഗ്ഗബോധം എന്നൊന്നുണ്ട്. കൊലചെയ്യപ്പെട്ടത് സഖാക്കളാണ്. നമ്മുടെ ചോരയാണ്. കൂടുതലൊന്നും പറയാനില്ല’, എന്നായിരുന്നു യാസിൻ ഫേസ്ബുക്കിൽ കുറിച്ചത്.
മാവോയിസ്റ്റ് വേട്ടയിൽ സർക്കാരിനെതിരെ വിമർശനം കടുക്കുകയാണ്. എന്നാൽ തിരച്ചിൽ നടത്തുകയായിരുന്നു തണ്ടർബോൾട്ട് സംഘത്തിന് നേരെ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണന്നും സ്വയം രക്ഷക്ക് വേണ്ടിയാണ് സേന തിരിച്ചടിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.മാവോയിസ്റ്റുകളിൽ നിന്ന് ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പിണറായി സഭയിൽ വ്യക്തമാക്കിയിരുന്നു.