video
play-sharp-fill

ആം ആദ്‌മി പാർട്ടി സംസ്‌ഥാന കൗൺസിൽ യോഗം മാർച്ച് 9നു കോട്ടയത്ത്: കേരളത്തിലെ 14 ജില്ലാ ഭാരവാഹികളും 140 മണ്‌ഡലം പ്രതിനിധികളും പാർട്ടിയുടെ വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

ആം ആദ്‌മി പാർട്ടി സംസ്‌ഥാന കൗൺസിൽ യോഗം മാർച്ച് 9നു കോട്ടയത്ത്: കേരളത്തിലെ 14 ജില്ലാ ഭാരവാഹികളും 140 മണ്‌ഡലം പ്രതിനിധികളും പാർട്ടിയുടെ വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്‌ഥാപന തിരഞ്ഞെടുപ്പിലും നിലവിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും നിലപാടുകൾ സ്വീകരിക്കാൻ ആം ആദ്‌മി പാർട്ടി സംസ്‌ഥാന കൗൺസിൽ മീറ്റിംഗ് മാർച്ച് 9 നു കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ നടക്കും.

കേരളത്തിലെ 14 ജില്ലാ ഭാരവാഹികളും 140 മണ്‌ഡലം പ്രതിനിധികളും പാർട്ടിയുടെ വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ജനക്ഷേമ മുന്നേറ്റം കഴിഞ്ഞ സെപ്റ്റംബറിൽ ദേശിയ സെക്രട്ടറി പങ്കജ് ഗുപ്ത തൃശ്ശൂരിൽ ഉത്ഘാടനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സംഘടനാ സംവിധാനം സജ്ജമായി കൊണ്ടിരിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ നിലവിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കി കൊണ്ടുള്ള പ്രമേയങ്ങൾ സംസ്‌ഥാന കൗൺസിൽ അവതരിപ്പിക്കും. ആം ആദ്‌മി പാർട്ടി കേരള സംസ്‌ഥാന കൗൺസിൽ യോഗത്തിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും ഇവർ അറിയിച്ചു.

സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ,
സംസ്‌ഥാന സെക്രട്ടറി റെനി സ്റ്റീഫൻ, കോട്ടയം ജില്ലാ പ്രസിഡൻറ് ജോയ് തോമസ് ആനിത്തോട്ടം,
കോട്ടയം
നിയോജക മണ്‌ഡലം പ്രസിഡൻറ് കാപ്പിൽ തുളസീദാസ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.