
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ വിൽപ്പന കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. കണ്ടെത്തിയത് വ്യാപക ക്രമക്കേട്.
ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വഴിപാട് പായസ കൗണ്ടർ വഴി ദേവസ്വം ബോർഡ് അനുവദിച്ചിരിക്കുന്ന അളവിൽ കൂടുതൽ പായസം തയ്യാറാക്കി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഒത്താശയിൽ രസീത് ഇല്ലാതെ കൂടിയ വിലക്ക് വിൽപ്പന നടത്തുന്നതായി പരിശോധനയിൽ തെളിഞ്ഞു. ഇന്ന് (10/ 08 / 23) പകൽ
കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നിന്നുളള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയിൽ ആകെ വിൽപ്പന നടത്താവുന്ന പ്രസാദത്തിന്റെ അളവായ 246 ലിറ്റർ. ഓൺലൈൻ മുഖാന്തിരം അപേക്ഷിക്കുന്നവർക്ക് നൽകുന്ന 160 രൂപയുടെ പാസ് ഷിജു, സുന്ദരേശൻ എന്നീ ഏജന്റ്മാർ പല ആളുകളുടെ പേരിൽ കൂടിയ എണ്ണം ബുക്ക് ചെയ്ത ശേഷം വിൽപ്പന കൗണ്ടറിൽ നിന്നും നേരിട്ട് കൈപ്പറ്റും.
തുടർന്ന് കൂടിയ വിലയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശത്ത് പ്രസാദം വാങ്ങുന്നതിനായി നേരിട്ട് എത്തുന്ന ആളുകൾക്ക് വിൽപന നടത്തുന്നു. ഇത്തരത്തിൽ ദിനം പ്രതി കരിഞ്ചന്തയിൽ പ്രസാദം വിൽപന നടത്തുന്ന ഏജന്റ്മാരുടെ പ്രവൃത്തി തടയേണ്ടവർ തന്നെ ഇതിന് കുട പിടിക്കുന്നതായും പരാതിയുണ്ട്. വില്പനയിൽ നിന്ന് കിട്ടുന്നതിന്റെ ഒരു വിഹിതം ദേവസ്വം അസ്സി. കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,ജീവനക്കാർ എന്നിവർ കൈപ്പറ്റുന്നതായും സൂചനയുണ്ട്.