video
play-sharp-fill

Tuesday, May 20, 2025
HomeUncategorizedപ്രായം കൂടുമ്പോൾ മാത്രം വരുന്ന ഒന്നല്ല ഓർമ്മക്കുറവ് ; നമ്മൾ കഴിക്കുന്ന ഭക്ഷണവും പാനീയാവുമൊക്കെ ഇതിന്...

പ്രായം കൂടുമ്പോൾ മാത്രം വരുന്ന ഒന്നല്ല ഓർമ്മക്കുറവ് ; നമ്മൾ കഴിക്കുന്ന ഭക്ഷണവും പാനീയാവുമൊക്കെ ഇതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്

Spread the love

പ്രായം കൂടുമ്പോൾ മാത്രം ഉണ്ടാവുന്ന ഒന്നല്ല ഓർമ്മക്കുറവ് എന്നത്. നമ്മളുടെ ഭക്ഷണ ക്രമവും കുടിക്കുന്ന പാനീയങ്ങളും എല്ലാം അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും നാമോരോരുത്തരും കഴിക്കുന്ന ചില പാനീയങ്ങള്‍ അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്നതായി പലരും അറിയാതെ പോകുന്നു.

ചില പാനീയങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗ സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് നാഡീ ശാസ്ത്രജ്ഞനായ റോബർട്ട് ഡബ്ല്യു.ബി. ലവ് പറയുന്നു. ഇത് ഓർമ്മക്കുറവിനെ മാത്രമല്ല മൊത്തത്തിലുള്ള രോഗപ്രതിരോധശേഷിയെയും ബാധിക്കാം. കൂടുതലായും അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്ന മൂന്ന് പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1) മധുരം കൂടിയ കാപ്പി -ഒരു കപ്പ് കപ്പിയില്‍ 60 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ദൈനംദിന പരിധിയുടെ ഇരട്ടിയിലധികം വരും. പഞ്ചസാര ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും കാലക്രമേണ ഇത് തലച്ചോറിലെ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുകയും ചെയ്യും. ഒരു കപ്പ് ചൂടുള്ള കട്ടൻ കാപ്പിയില്‍ ഒരു നുള്ള് കറുവപ്പട്ടയോ മഞ്ഞളോ ചേർത്ത് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മധുരത്തിന്, ഒരു ചെറിയ സ്പൂണ്‍ അസംസ്കൃത തേനോ ശർക്കരയോ ഉപയോഗിക്കാം. അതും വളരെ കുറച്ച്‌ മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) ഡയറ്റ് സോഡ – ഡയറ്റ് ഡോഡ പൊതുവെ ആരോഗ്യത്തിന് നല്ലതല്ല. കൃത്രിമമായി മധുരം ചേർത്ത പാനീയം ദിവസവും ഒരു തവണയെങ്കിലും കുടിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള പക്ഷാഘാതവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ഒരു ഗവേഷണം കണ്ടെത്തി. അസ്പാർട്ടേം, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരപലഹാരങ്ങള്‍ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും ഇൻസുലിൻ സംവേദനക്ഷമതയെ മാറ്റുകയും ചെയ്യുമെന്ന് റോബർട്ട് ലവ് പറയുന്നു. കാലക്രമേണ, ഇത് തലച്ചോറില്‍ വീക്കം ഉണ്ടാക്കുന്നു.

3) പാട കളഞ്ഞ പാല്‍ -പാട കളഞ്ഞ പാല്‍ കൊഴുപ്പ് കുറഞ്ഞതും ഹൃദയാരോഗ്യത്തിന് നല്ലതുമായി കണക്കാക്കപ്പെടുന്നു. പാലില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്നത്, കൊഴുപ്പില്‍ ലയിക്കുന്നതും തലച്ചോറിന്റെ സംരക്ഷണത്തിന് അത്യാവശ്യവുമായ എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളെ ഇല്ലാതാക്കുന്നു. കൂടാതെ, ചില പഠനങ്ങള്‍ കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളുടെ സംസ്കരണത്തെ ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം (IGF-1) വർദ്ധനയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments