ആലുവ നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു; ആക്രമണത്തിന് ഇരയായത് പത്തനംതിട്ട സ്വദേശിനി
സ്വന്തം ലേഖകൻ
കൊച്ചി: ആലുവ നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ സ്വദേശി സെല്‍വനാണ് പത്തനംതിട്ട സ്വദേശിയായ യുവതിയെ കയറിപ്പിടിച്ചത്. പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ കല്ലെറിഞ്ഞ് പ്രതി രക്ഷപ്പെട്ടെങ്കിലും റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറുന്നതിനിടെ റെയില്‍വേ പൊലീസ് ഇയാളെ പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് ആലുവ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. യുവതിയെ ഇയാള്‍ കടന്നുപിടിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും പ്രതി നാട്ടുകാര്‍ക്ക് നേരെ കല്ലെറിയുകയും രക്ഷപ്പെടുകയുമായിരുന്നു. പത്തൊന്‍പതുകാരിയായ യുവതിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ട്രെയിനില്‍ കയറി രക്ഷപ്പെടാനായി റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0