
ആലുവയിൽ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി: ഇന്നു പുലർച്ചെ ഹോട്ടലിൽ ചായ കുടിക്കാൻ വന്നയാളാണ് കൊല്ലപ്പെട്ടത്: ആളെ തിരിച്ചറിഞ്ഞില്ല.
ആലുവ: ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി.
പറവൂർ കവലയിലെ ഹോട്ടലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ അഞ്ചു മണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.
Third Eye News Live
0