video
play-sharp-fill

ആലുവയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺ വാണിഭം: 7 സ്ത്രീകളും 5 പുരുഷൻമാരും അടക്കം 12 പേർ പിടിയിൽ: മദ്യവും മയക്കുമരുന്നും നിരവധി മൊബൈൽ ഫോണുകളും കണ്ടെത്തി..

ആലുവയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺ വാണിഭം: 7 സ്ത്രീകളും 5 പുരുഷൻമാരും അടക്കം 12 പേർ പിടിയിൽ: മദ്യവും മയക്കുമരുന്നും നിരവധി മൊബൈൽ ഫോണുകളും കണ്ടെത്തി..

Spread the love

ആലുവ: ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ.

7 സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടോടെ റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് റൂമുകളിൽ നിന്നാണ് ഏഴ് സ്ത്രീകളേയും മൂന്ന് ഇടപാടുകാരെയുംപിടികൂടിയത്.

ആലുവ സ്വദേശികളായ
രണ്ട് നടത്തിപ്പുകാരുമാണ് പിടിയിലായി.

വാണി, ഷീന,സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി. സാബിത് , അമൽ ,ലി ബിൻ എന്നിവരാണ് പിടിയിലായത്

ഇവിടെ പെൺ വാണിഭം നടക്കുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു.

മുറിയുടെ കതക് തകർത്താണ് പോലീസ് അകത്ത് കടന്നത്
നിരവധി മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പിടികൂടി.