അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേരെ ആലുവയിൽ എക്സൈസ് സംഘം അറസ്റ്റു ചെയ്തു;ലഹരി മരുന്ന് ആംപ്യൂളുകളും സിറിഞ്ചുകളും, ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളിക ഇവരില്‍ നിന്ന് പിടിച്ചെടുത്തു

Spread the love

കൊച്ചി: അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇന്‍ജക്ഷന്‍ ഐപി യുമായി ആലുവയില്‍ രണ്ട് പേര്‍ പിടിയില്‍. ‘ജപ്പാന്‍ പപ്പന്‍’ എന്ന് വിളിപ്പേരുള്ള ആലുവ ദേശം മണിവിലാസം വീട്ടില്‍ പ്രഭാകരന്‍, സുഹൃത്ത് ആലുവ കരുമാലൂര്‍ പല്ലാക്കപ്പറമ്പ് വീട്ടില്‍ അനൂപ് കെകെ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ പ്രത്യേകം അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ

.ഇവരുടെ പക്കൽ നിന്ന് നാല് ലോറെസെപാം മയക്കുമരുന്ന് ആപ്യൂളുകളും ഇത് കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാനുള്ള ആംപ്യൂളുകളും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടം ചെയ്യാൻ ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമിച്ച് അതിൽ ആയിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ ജപ്പാൻ പപ്പൻ എന്ന് അറിയപ്പെടുന്ന പ്രഭാകരനും, സുഹൃത്ത് അനൂപും മയക്കുമരുന്ന് കച്ചവടം തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും ഒരുമിച്ച് പിടിയിലാക്കുന്നത് ഇത് ആദ്യമായാണ്.

ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് പടിഞ്ഞാറ് വശം ന്യൂജനറേഷൻ ബൈക്കിൽ മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ്റ്റാന്‍റിന് അകത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിൻതുടർന്ന് ചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ മാരക അക്രമം അഴിച്ച് വിട്ടത് സംഭവം കണ്ട് നിന്നവരിൽ ഭീതി പടർത്തി