
എറണാകുളം: ആലുവയില്‍ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസുകാരന് മര്‍ദനമേറ്റു. ആലുവ ശിവരാത്രി മണപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത് എന്ന പൊലീസുദ്യോഗസ്ഥനാണ് പരിക്കേറ്റത്.
മദ്യപസംഘത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെയായിരുന്നു സംഭവം.
പരിക്കേറ്റ രഞ്ജിത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂര്‍ സ്വദേശികളായ അക്ഷയ്, ഹരികൃഷ്ണന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


