
ആലുവ: ആലുവയില്‍ സ്വത്തുതർക്കത്തെ തുടർന്ന് 84 വയസ്സുള്ള പിതാവിനെ ക്രൂരമായി മർദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് അറസ്റ്റിലായത്.
നൊച്ചിമ കൊടികുത്തുമല സ്വദേശിയായ അലിയാരെയാണ് ഇയാള്‍ മർദിച്ചത്. ഇരുവരും തമ്മില്‍ നേരത്തെയും സ്വത്തുതർക്കം നിലനിന്നിരുന്നു. എന്നാല്‍ ഇന്നലെ തർക്കം രൂക്ഷമാകുകയായിരുന്നു. മർദനത്തില്‍ പിതാവിന്റെ വിരലുകള്‍ക്ക് പൊട്ടലുണ്ട്.
പരിക്കേറ്റ അലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കേസെടുത്ത പൊലീസ് അറസ്റ്റിലായ ഹുസൈനെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


