play-sharp-fill
ആലുവയിൽ ബാങ്കിന്റെ ക്രൂരത: ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി അനധികൃതമായി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ, 10 ലക്ഷം രൂപയ്ക്ക് 10 വർഷത്തെ കാലാവധിയിൽ വായ്പ, തിരിച്ചടയ്ക്കാൻ മൂന്നു വർഷം ബാക്കിനിൽക്കെ ജപ്തി നടപടി

ആലുവയിൽ ബാങ്കിന്റെ ക്രൂരത: ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി അനധികൃതമായി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ, 10 ലക്ഷം രൂപയ്ക്ക് 10 വർഷത്തെ കാലാവധിയിൽ വായ്പ, തിരിച്ചടയ്ക്കാൻ മൂന്നു വർഷം ബാക്കിനിൽക്കെ ജപ്തി നടപടി

 

കൊച്ചി: ആലുവ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ക്രൂരത. ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ജപ്തി ചെയ്തു. ആലുവ കീഴ്മാട് സ്വദേശി വൈരമണിക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. ഭിന്നശേഷിക്കാരനായ വൈരമണിയുടെ മകന്റെ മരുനടക്കം വീടിനകത്താണ് സൂക്ഷിച്ചിരിക്കുന്നത്.

 

2017 ൽ വീട് വെക്കുന്നതിനായി ആലുവ അർബൻ കോപ്പറേറ്റീവ് ബാങ്കിൽ നിന്നും 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തുടർന്ന് 9 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ 13 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. പത്തു വർഷത്തെ കാലാവധിയിൽ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ മൂന്നു വർഷം ബാക്കി നിൽക്കെയാണ് ബാങ്ക് അനധികൃതമായി ജപ്തി നടപടി സ്വീകരിച്ചത്.

 

അതേസമയം ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം ആണെന്നാണ് വൈരമണിയും കുടുംബവും ആരോപിക്കുന്നത്. ചില ആളുകൾ ഈ തുക മറ്റൊരു കാര്യത്തിലേക്ക് വക മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഗൃഹനാഥൻ പറയുന്നു. ആരുമില്ലാത്ത ഘട്ടത്തിലാണ് ബാങ്ക് അധികൃതർ വന്ന് വീട് പൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വായ്പ പണം തിരിച്ചടയ്ക്കാനുള്ള കാലാവധി ബാക്കി നിൽക്കെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പോലീസുമായി എത്തി വീട് ജപ്തി ചെയ്തിരിക്കുന്നത്.