
ആലുവ : അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ കാലവർഷത്തിൽ രണ്ടാം തവണയും മുങ്ങി ആലുവ ശിവക്ഷേത്രം.
ബുധനാഴ്ച രാത്രി 11.07 നാണ് ശിവക്ഷേത്രം മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16 നാണ് ക്ഷേത്രം മുങ്ങിയത്.
അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ നഗരത്തിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനാറാം തീയതി ഒറ്റ ദിവസം കൊണ്ട് വെള്ളം പൂർണമായി ഇറങ്ങിയിരുന്നു. ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്റെ ആറാട്ടായി കണക്കാക്കി ഭക്തജനങ്ങൾ പുഴയിലെത്തി മുങ്ങി പുണ്യം തേടുന്നത് ഇവിടത്തെ പതിവ് രീതിയാണ്. പിന്നീട് വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും നടത്തും.
അതേ സമയം ആലുവയിൽ പെരിയാറിന്റെ കൈവഴികളിൽ നിന്ന് ശക്തമായ രീതിയിൽ വെള്ളം പാടശേഖരങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.