
ആലുവ മഹാശിവരാത്രി : പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ ; ക്രമീകരണം ഇപ്രകാരം
കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച് 26ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ഫെബ്രുവരി 26 ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് അന്നേ ദിവസം മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്.
26ന് രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടിയിട്ടുണ്ട്. തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ (23.24), പുതുക്കാട് (23.34), നെല്ലായി (23.40), ഇരിഞ്ഞാലക്കുട (23.47), ചാലക്കുടി (23.55), ഡിവൈൻ നഗർ (23.59), കൊരട്ടി (00.04), കറുകുറ്റി (00.09), അങ്കമാലി (00.17), ചൊവ്വര (00.26) വഴി ആലുവയിൽ (00.45) എത്തുന്നതാണ്.
തിരിച്ച് ഫെബ്രുവരി 27 വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് ചൊവ്വര ( 5.23), അങ്കമാലി (5.30), കറുകുറ്റി (5.36), കൊരട്ടി (5.41), ഡിവൈൻ നഗർ (5.46), ചാലക്കുടി (5.50), ഇരിഞ്ഞാലക്കുട (5.59), നെല്ലായി (6.08), പുതുക്കാട് (6.14), ഒല്ലൂർ (6.24) വഴി തൃശൂരിലെത്തി, പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേ ദിവസം ഈ ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
