
കൊച്ചി: ആലുവയില്‍ എട്ടു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി പോലീസിന്റെ പിടിയിലായെന്ന് സൂചന. പ്രതിയെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ആളുടെ അമ്മ പ്രതികരണവുമായി രംഗത്തെത്തി. മകൻ മുന്‍പ് ആലുവയില്‍ ജോലിക്ക് പോയിട്ടുണ്ട്. അതിനാൽ ആലുവ നല്ല പരിചയമുള്ള സ്ഥലമാണ്.
മകന്‍ ഏറെക്കാലമായി മയക്കുമരുന്നിന് അടിമയാണെന്നും അമ്മ വെളിപ്പെടുത്തി. ഒന്നര വര്‍ഷമായി മകന്‍ വീട്ടില്‍ വന്നിട്ട്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കും. ഉപദേശിച്ചിട്ടും മാറ്റമില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group