
റോഡിലെ കുഴിയില്‍ ചാടി ഇരുചക്ര വാഹനം മറിഞ്ഞു; നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല; വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു; വേറിട്ട പ്രതിഷേധത്തിനൊടുവില്‍ റെഡിമെയ്ഡ് ടാറുമായെത്തി കുഴിയടച്ചു
സ്വന്തം ലേഖകന്‍
ആലുവ: റോഡിലെ കുഴിയില്‍ ചാടി ഇരുചക്ര വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ റീത്തുമായെത്തി റോഡില്‍ കുത്തിയിരുന്നു.
ആലുവ കാരോത്തുകുഴി കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷേണായീസിന്റെ ഉടമ ശാസ്താ റോഡില്‍ സുശീലയാണ് (50) പ്രതിഷേധത്തിന് വേറിട്ട വഴി തെരഞ്ഞെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങുമ്പോൾ ആലുവ അദ്വൈതാശ്രമം റോഡിലെ കുഴിയില്‍ ചാടി സുശീല സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞു.
റോഡിലേക്ക് തെറിച്ചു വീണെങ്കിലും രാത്രിയായതിനാലും വാഹന തിരക്കില്ലാതിരുന്നതിനാലും വന്‍ദുരന്തം ഒഴിവായി.
തുടര്‍ന്ന് നഗരസഭ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധമറിയിക്കാന്‍ കുഴിയില്‍ റീത്ത് സമര്‍പ്പിച്ചത്. ശേഷം വാഹനത്തിന്റെ മുന്നിലും പിന്നിലും റീത്ത് കെട്ടി നഗരത്തിലൂടെ സഞ്ചരിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ റെഡിമെയ്ഡ് ടാറുമായെത്തി പൊതുമരാമത്ത് കരാറുകാരന്‍ കുഴിയച്ചു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാണ്.