വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; പിടിയിലായത് മനുഷ്യക്കടത്ത് കേസിലടക്കം പ്രതിയായ കൊല്ലം സ്വദേശിയായ പ്രണവ് പ്രകാശ്

Spread the love

ആലുവ : വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം ഇടവട്ടം വള്ളിമണ്‍ രഞ്ജിനി ഭവനില്‍ പ്രണവ് പ്രകാശ് (24)നെയാണ് ആലുവ പോലീസ് അറസറ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയാ വഴിയാണ് പെണ്‍കുട്ടിയെ പരിജയപ്പെടുന്നത്. പിന്നീടത് പ്രണയമായി. ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി ആലുവയിലെ ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി ബലമായി പീഢിപ്പിക്കുകയായിരുന്നു.

മെയ്‌ മാസം പരാതി ലഭിച്ചു. കേസെടുത്തതറിഞ്ഞ് ഇയാള്‍ ഒളിവില്‍പ്പോയി. ഫോണ്‍ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ബംഗലൂരുവില്‍ നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ എം. എം മഞ്ജു ദാസ് , ഇൻസ്പെക്ടർമാരായ എസ്.എസ് ശ്രീലാല്‍, പി.എസ് മോഹനൻ, പി.ജി അനില്‍കുമാർ സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ ,കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.