
കൊച്ചി: ആലുവ പെട്രോള്‍ പമ്പില്‍ യുവാവിന്റെ പരാക്രമം.
ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയില്‍ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്.
തീ വേഗം അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാത്രി 9 മണിക്കാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് നടപടി.
പെട്രോള്‍ അടിക്കാനായി എത്തിയ കാറും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം. തർക്കത്തിന് ശേഷം ബൈക്കിന് തീ ഇടുകയായിരുന്നു. പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി.
വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. പ്രസാദ് ക്രിമിനല്‍ കേസുകള്‍ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.



