
സ്വന്തം ലേഖിക
ആലുവ: ബീഹാര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഹാക്ക് ആലത്തിന്റെ (28) തിരിച്ചറിയില്‍ പരേഡ് ഇന്ന്.
മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആലുവ സബ് ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരെയെല്ലാം ജയിലിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും.
കൊലപാതകം, പോക്‌സോ, മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം ഒൻപത് വകുപ്പുകളാണ് എഫ്.ഐ.ആറിലുള്ളത്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാൻ അന്വേഷണസംഘം ബീഹാറിലേക്ക് പോകും.