ശിവരാത്രിക്ക് ആലുവ മണപ്പുറത്തേക്ക് പോകും മുൻപ് ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്യാൻ മറക്കണ്ട…! വിപുലമായ പാർക്കിംഗ് സൗകര്യങ്ങള്‍ ഏർപ്പെടുത്തി റൂറല്‍ പൊലീസ്; പ്രധാന പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ അറിയാം…!

Spread the love

കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച്‌ ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് റൂറല്‍ പൊലീസ് വിപുലമായ പാർക്കിംഗ് സൗകര്യങ്ങള്‍ ഏർപ്പെടുത്തി.

video
play-sharp-fill

പൊലീസ് തയ്യാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ പാർക്കിംഗ് ഗ്രൗണ്ടിൻ്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച്‌ അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തിരഞ്ഞെടുക്കാം.

വഴിയരികിലും മറ്റും വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, ഫെബ്രുവരി 15ന് വൈകുന്നേരം 4 മണി മുതല്‍ 16ന് ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുൻപിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

മണപ്പുറത്തുള്ള അമ്പലത്തില്‍ നിന്നും, 50 മീറ്റല്‍ ചുറ്റളവില്‍ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉള്‍പ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകള്‍ പട്രോളിംഗ് നടത്തുന്നതാണെന്നും പൊലീസ് അറിയിച്ചു.

ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കല്‍ ഓഫീസേഴ്സിൻ്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.