
എറണാകുളം : ആലുവ മണപ്പുറത്ത് കർക്കിടക വാവുബലിയോടാനുബന്ധിച്ച് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
നാളെ പുലർച്ചെ 2.30 നാണ് പിതൃ കർമ്മങ്ങൾ തുടങ്ങുക. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
മണപ്പുറത്തെ ചെളി നിറഞ്ഞ ഭാഗങ്ങളിൽ പാറപ്പൊടിയും മെറ്റലുമിട്ട് ഭക്തർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രദർശനത്തിനു വരി നിൽക്കാനുള്ള നടപ്പന്തൽ, ബാരിക്കേഡുകൾ താൽക്കാലിക കൗണ്ടറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്ന് തൊഴാൻ കഴിയും. നടപ്പാലം വഴിയും ആൽത്തറ റോഡ് വഴിയും
മഹാദേവക്ഷേത്രത്തിലേക്ക് വരുന്നവർക്ക് ബാരിക്കേഡുകൾ കെട്ടി പ്രത്യേക വഴിയും തയ്യാറാക്കിയിട്ടുണ്ട്.
61 ബലിത്തറകളിൽ 40 എണ്ണവും 19 വ്യാപാര സ്റ്റാളുകളിൽ 12 എണ്ണവും ലേലത്തിൽ കൊടുത്തു കഴിഞ്ഞു. നാളെ രാവിലെ ഭക്തർക്ക് ദേവസ്വം ബോർഡിന്റെ അന്നദാനവും ഉണ്ടാകും 20 സി സി ടിവി ക്യാമറ നിരീക്ഷണ വലയത്തിലാണ് മണപ്പുറം.
പോലിസും ഫയർഫോഴ്സും ബോട്ട് ഉൾപ്പെടേ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആലുവയിൽ അഞ്ഞൂറോളം പോലീസുകാരെ വിന്യസിക്കും. ഇതു സംബന്ധിച്ച അവലോകന യോഗം ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ അധ്യക്ഷതയിൽ നടന്നു.
ബസ് സ്റ്റാൻ്റ്, റയിൽവേ സ്റ്റേഷൻ, മെട്രോ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ പോലീസുകാരെ നിയോഗിക്കും. അധിക പട്രോളിംഗ് സംഘങ്ങളുണ്ടാകും. ലഹരി വസ്തുക്കളുടെ വിൽപ്പനയും, ഉപയോഗവും തടയുന്നതിന് ഡാൻസാഫ് ടീമിനെ വിന്യസിക്കും. മോഷണം തടയുന്നതിന് മഫ്തിയിൽ പോലീസുകാരുണ്ടാകും. മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം തുറക്കും. ഇത് 24 മണിക്കൂറും പ്രവർത്തിക്കും.
ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട് .പെരുമ്പാവൂർ ചേലമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കിടകവാവു ബലിതർപ്പണം നാളെ പുലർച്ചെ തുടങ്ങും ഉച്ചയ്ക്ക് ഒന്ന് വരേ തർപ്പണത്തിന് സൗകര്യം ഉണ്ടാകും. ഒരേ സമയം ആയിരം പേർക്ക് ബലിയിടാവുന്ന പതിനാറ് ബലികൾ ഒരുക്കിയിട്ടുണ്ട്.