play-sharp-fill
ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം: ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു; ഹോട്ടലിലെ കമ്പ്യൂട്ടറും ടേബിളുകളും പാത്രങ്ങളും  നശിപ്പിച്ചു

ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം: ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു; ഹോട്ടലിലെ കമ്പ്യൂട്ടറും ടേബിളുകളും പാത്രങ്ങളും നശിപ്പിച്ചു

സ്വന്തം ലേഖിക

ആലുവ: ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം.

ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികള്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.
ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈല്‍ ചാര്‍ജര്‍ നല്‍കാത്തതുമാണ് തര്‍ക്കത്തിന് കാരണം. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനൊന്നരയോടെ മൂന്ന് പേര്‍ കാറിലെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ ഹോട്ടലിലുള്ള മൊബൈല്‍ ചാര്‍ജര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഇത് നല്‍കാത്തതോടെ തര്‍ക്കമായി.

ഭക്ഷണം പാര്‍സല്‍ നല്‍കി പണം ചോദിച്ചപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഏറെ തര്‍ക്കിച്ച ശേഷമാണ് പണം നല്‍കിയത്. അര മണിക്കൂറിന് ശേഷം ഇവര്‍ വീണ്ടുമെത്തി ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഹോട്ടലുടമ ദിലീപിന് സാരമായി പരിക്കേറ്റു. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹോട്ടലിലെ കമ്പ്യൂട്ടറും ടേബിളുകളും പാത്രങ്ങളും അക്രമികള്‍ നശിപ്പിച്ചു. വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരേയും മര്‍ദിച്ചു.