ആലുവ സ്വർണ്ണക്കവർച്ച കേസിൽ വഴിത്തിരിവ്: വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്തിയ മന്ത്രവാദി 8 ലക്ഷം രൂപയും 40 പവൻ സ്വർണവുമായി പിടിയിൽ
കൊച്ചി: ആലുവയിലെ സ്വർണ്ണകവർച്ച കേസിൽ നിർണായക വഴിത്തിരിവ്. ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞാണ് തൃശൂർ സ്വദേശിയായ മന്ത്രവാദി 40 പവൻ സ്വർണ്ണം തട്ടിയെടുത്തതെന്നാണ് ആലുവ പോലീസിൻ്റെ വിശദീകരണം. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട് കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയത്. എട്ടരലക്ഷം രൂപയും 40 പവൻ സ്വർണ്ണവുമാണ് കവർന്നത്.
വീട്ടിലുള്ളവർ പുറത്തുപോകുന്ന സമയം കൃത്യമായി മനസ്സിലാക്കിയതിനു ശേഷമാണ് മന്ത്രവാദി വീടിനുള്ളിൽ കയറി മോഷണം നടത്തിയത്. തുടർന്ന് ഇബ്രാഹിമിന്‍റെ പരാതിയിൽ മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0