ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിക്കെതിരെ ചുമത്തിയിക്കുന്നത് പത്ത് വകുപ്പുകള്‍; നിര്‍ണായകമായത് ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Spread the love

സ്വന്തം ലേഖിക

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതക കേസില്‍ കുറ്റപത്രം എറണാകുളം പോക്സോ കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.

800 പേജുള്ള കുറ്റപത്രം മുപ്പത്തഞ്ചാം കൊലപാതകം നടന്ന് ദിവസമാണ് സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമായി. പ്രതി അസ്ഫാക്കിനെതിരെ പത്ത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ അസ്ഫാക്ക് ആലമിനെ കൊലപാതകം നടന്ന അന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് കൊലപാതകം നടന്ന സ്ഥലത്ത് വെച്ച്‌ തെളിവെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു.

പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനായി ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണവും അന്വേഷണ സംഘം നടത്തിയിരുന്നു. കൂടാതെ വിശദമായ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിരുന്നു.

കേസില്‍ നിര്‍ണായകമായ കുട്ടിയുടെ വസ്ത്രവും ചെരിപ്പും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയുടെ പശ്ചാത്തലവും പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.

അസ്ഫാഖ് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാൻ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പൊലീസ് സംഘം പോയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.