
ആലുവയിൽ കാർ അപകടം: നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നും താഴേക്ക് പതിച്ചു, 5 സ്ത്രീകൾക്ക് പരിക്ക്
കൊച്ചി: ആലുവയിൽ വാഹനാപകടം. ആലുവ ബൈപാസിന്റെ മേൽപാലത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് വീണു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
പാലത്തിന്റെ മുകളിൽ വച്ച് നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര റോഡിലേക്കാണ് പതിച്ചത്. ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
Third Eye News Live
0