കോളേജ് വിദ്യാർത്ഥിക്ക് പന്നി പനി സ്ഥിരീകരിച്ചു, മൂന്ന് പേർക്ക് രോഗ ലക്ഷണങ്ങൾ ; ആലുവ ഭാരത മാതാ ലോ കോളേജ് അടച്ചു

Spread the love

ആലുവ:  പന്നി പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഭാരത മാതാ ലോ കോളേജ് അടച്ചു.

കോളേജിലെ ഒരു വിദ്യാർഥിക്ക് പന്നി പനി സ്ഥിരികരിച്ചു. മുന്നു പെൺകുട്ടികൾക്ക് പന്നിപനി ലക്ഷണങ്ങൾ ഉണ്ട്. ഇന്ന് രാവിലെയാണ് പന്നി പനിയാണന്ന് സ്ഥിരീകരണം വന്നത് .

വിവിധ വിദ്യാർത്ഥികൾ പനി ലക്ഷങ്ങൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെ നിർദേശാനുസരണമാണ് കോളേജിന് അവധി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസുകൾ ഓൺലൈനായി നടക്കും, തൊട്ടടുത്ത ഭാരത മാതാ ആർട്സ് കോളേജിലെ വിദ്യാർത്ഥികളെയും നിരീക്ഷിക്കുന്നുണ്ട്. അവിടെയും പലർക്കും പനി ലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യ വിഭാഗം ജാഗ്രതയിലാണ്.

കോളേജുകളുടെ പരിസരത്ത് നിരവധി പി.ജി ഹോസ്സ്റ്റലുകളുള്ളതിനാൽ പനി പടരാനുള്ള സാധ്യതയുണ്ട്.