ആലുവ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

ആലുവ: ആലുവ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

video
play-sharp-fill

ഇതരസംസ്ഥാനത്ത് നിന്ന് ലോഡുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ബസ് സ്റ്റോപ്പ് പൂർണമായും തകർത്ത ലോറി തൊട്ടടുത്തുള്ള കടയിലേക്കും ഇടിച്ചുകയറി. ബസ് സ്റ്റോപ്പിന്റെ കോണ്‍ക്രീറ്റ് പാളികള്‍ വീണ് ലോറിയുടെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.