play-sharp-fill
തീവ്രവാദ സംഘടനകളായ അൽ.ഉമ്മയ്ക്കും എൽ.ടി.ടി.ഇയ്ക്കും സ്വർണ്ണക്കടത്ത് പണം: തമിഴ്‌നാട്ടിൽ ഏക്കറുകണക്കിന് ഭൂമി; സ്വർണ്ണക്കടത്തിലൂടെ ഒഴുകുന്ന കോടികൾ രാജ്യത്തെ വിഴുങ്ങുന്നു: എൻ.ഐ.എ അന്വേഷണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തീവ്രവാദ സംഘടനകളായ അൽ.ഉമ്മയ്ക്കും എൽ.ടി.ടി.ഇയ്ക്കും സ്വർണ്ണക്കടത്ത് പണം: തമിഴ്‌നാട്ടിൽ ഏക്കറുകണക്കിന് ഭൂമി; സ്വർണ്ണക്കടത്തിലൂടെ ഒഴുകുന്ന കോടികൾ രാജ്യത്തെ വിഴുങ്ങുന്നു: എൻ.ഐ.എ അന്വേഷണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പുറത്തു വരുന്നത് അതിഭീകരവും നിർണ്ണായകവുമായി വിവരങ്ങൾ. തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കാണ് കേരളത്തിൽ നിന്നുള്ള സ്വർണ്ണക്കടത്ത് പണം ലഭിച്ചിരുന്നതെന്ന രഹസ്യവിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിൽ നിന്നുള്ള തീവ്ര സംഘടനകൾ തമിഴ്‌നാട്ടിൽ ഈ പണം ഉപയോഗിച്ചു സ്ഥലം വാങ്ങിക്കൂട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കാൽനൂറ്റാണ്ടുമുമ്പു മലബാറിൽ സജീവമായിരുന്ന സംഘമാണ് ഇത്തരത്തിൽ സ്വർണം ഭൂമിയിൽ നിക്ഷേപിച്ചത്. ഈ സംഘത്തിലെ പല പ്രധാനികളും ഇപ്പോൾ സ്വർണക്കടത്ത്‌മേഖലയിൽ സജീവമായുള്ളതായും റിപ്പോർട്ട്. സ്വർണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണംകൊണ്ട് ബിനാമികളുടേയും ബന്ധുക്കളുടേയും പേരിൽ തമിഴ്നാട്ടിൽ തുച്ഛമായ വിലക്കാണ് സംഘങ്ങൾ ഭൂമികൾവാങ്ങിക്കൂട്ടിയത്. നിലവിൽ തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വേങ്ങര പറമ്പിൽപടി എടക്കണ്ടൻ സൈതലവി എന്ന ബാവ(60) ഉൾപ്പെടെയുള്ള സംഘമാണ് കാൽനൂറ്റാണ്ടുമുമ്പ മലബാർമേഖലയിൽ സജീവമായിരുന്ന സ്വർണക്കടത്തിന് ചുക്കാൻപിടിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വാങ്ങിയ ഭൂമികളൊന്നും സ്വന്തംപേരിലല്ല ഇക്കൂട്ടർ രജിസ്റ്റർചെയ്തതെന്നും ചിലർ നാട്ടിലെ ചില ബന്ധുക്കളുടേ പേരിലും മറ്റു ചിലർ തമിഴ്നാട്ടിലെ തന്നെ പാവപ്പെട്ട കൃഷിക്കാരുടെ പേരിൽ അവർ പോലും അറിയാതെ രജിസ്‌ട്രേഷൻ നടത്തുകയായിരുന്നുവെന്നുമാണ് തമിഴ്നാട് കേന്ദ്രീകരിച്ചു ലഭിക്കുന്ന വിവരം. വെള്ളംപോലും ലഭിക്കാത്ത പലമേഖലകളിലും തുച്ഛമായ തുകക്കു ഏക്കർ കണക്കിന് ഭൂമി വാങ്ങിയതോടൊപ്പം തന്നെ വ്യാപകമായി കുഴൽകിണറുകൾ നിർമ്മിച്ച് വിവിധയിടങ്ങൾ കൃഷിയോഗ്യമാക്കി. ശേഷം നാട്ടുകാരെതന്നെ കൃഷി ഏൽപിച്ച് ലാഭം കൊയ്യുകയായിരുന്നു സ്വർണക്കടത്തുസംഘങ്ങളുടെ ലക്ഷ്യം.

സ്വർണക്കടത്തിലൂടെ ലാഭിക്കുന്നതുക തമിഴ്നാട്ടിൽ ഭുമിവാങ്ങി നിക്ഷേപമാക്കി മാറ്റുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം. എന്നാൽ പിന്നീടാണ് വല്ലപ്പോഴും മാത്രം സ്ഥലം സന്ദർശിച്ച് കൃഷിയുടെ ലാഭം കൈപ്പറ്റുന്ന സ്വർണക്കടത്ത് സംഘങ്ങളെ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദസംഘടനകൾ നോട്ടമിട്ടതെന്നും പിന്നീട് ഒരു തവണ കൃഷി സ്ഥലത്തുവന്ന മലയാളി സംഘത്തെ തോക്കുചൂണ്ടി തീവ്രവാദ സംഘടകൾ ഭീഷണിപ്പെടുത്തിയത്. മാസം നിശ്ചിത തുക തീവ്രവാദ സംഘടനകൾക്ക് കൈമാറിയില്ലെങ്കിൽ ഇവിടുത്തെ ഭൂമി വിൽപന നടത്താൻപോലും സാധിക്കില്ലെന്നും കൃഷി നടത്താൻ അനുവദിക്കില്ലെന്നുമായിരുന്ന ഭീഷണി.

കള്ളപ്പണം ഉപയോഗിച്ചും ബിനാമികളുടേപേരലുംവാങ്ങിയ ഭൂമിയായതിനാൽ തന്നെ വിഷയം നിയമപരമായി നേരിടാൻ കഴിയാതിരുന്ന സ്വർണക്കടത്ത് മാഫിയ ഓരോമാസങ്ങളിലും മേൽപറഞ്ഞ തീവ്രവാദ സംഘനകൾക്ക് ഓരോമാസവും നിശ്ചിത തുക കൈമാറിയിരുന്നതായി സൂചനകളാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചത്. പിന്നീട് അന്നത്തെ നാട്ടിലെ ചില പൗരപ്രമുഖരുമായി തീവ്രവാദ സംഘനകളുടെ അനുരഞ്ജന ചർച്ച നടത്തി പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമിച്ചതായും വിവരങ്ങളുണ്ട്. സ്വർണക്കടത്ത് മാഫിയകളുടെ ഭൂമി ഇടപാടുകളുടേയും ഇവരുടെ സ്വർണക്കടത്തുകളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കിയ തീവ്രവാദ സംഘടനകൾ പിന്നീട് ഇവരുമായി വിലപേശൽ നടന്നതായും സൂചനകളുണ്ട്.

അതേ സമയം നിലവിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എടക്കണ്ടൻ സൈതലവി മുൻകാലങ്ങളിൽ പലപ്പോഴും സ്വർണക്കടത്ത് കേസിൽ പിടിയിലായിട്ടുണ്ട്. സെയ്തലവിയെ നിരീക്ഷിക്കാൻ മാത്രമായി ദിവസങ്ങളോളം കസ്റ്റംസ് അധികൃതർ വേങ്ങരയിൽ വേഷംമാറി തമ്ബടിച്ചിരിക്കുകവരെ ചെയ്തിരുന്നു. സെയ്തലവിയോടൊപ്പം അന്ന് സ്വർണക്കടത്തിൽ സജീവമായിരുന്ന പലരും നിലവിൽ സ്വർണക്കടത്ത് മേഖലയിലില്ലെന്ന പറയപ്പെടുന്നത്. പിന്നീട് വന്ന ചില കേസുകളിൽ പഴയകാല സ്വർണക്കടത്ത് സംഘങ്ങൾ തെറ്റിപ്പിരിഞ്ഞുവെന്നും ഭൂമികൾ പലതും മറിച്ചു വിൽപന നടത്തിയെന്നുമാണു വിവരം.

എന്നാൽ നിലവിൽ അറസ്റ്റിലായ സെയ്തലവി പിന്നീടാണ് തബ്ലീഗ് ആശയക്കാരനായി മാറിയത്. മാസങ്ങൾക്കു മുമ്പ് ഒരു ബിസിനസ്സ് ആവശ്യാർഥം 10ലക്ഷംരൂപ ആർക്കെങ്കിലും മുടക്കാൻ താൽപര്യമുണ്ടോയെന്ന സെയ്തലവി നാട്ടിൽ അന്വേഷണം നടത്തിയതായും വിവരങ്ങളുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തിൽ ഒരുകോടിക്കു മുകളിൽ നിക്ഷേപം നടത്തയ കേസിനാണ് സെയ്തലവിലെ അറസ്റ്റ് ചെയ്തത്.സെയ്തലവിക്ക് വേങ്ങര മണ്ണിൽപിലാക്കലിലും ഒന്നരഏക്കർ ഭൂമി അടുത്തിടെ വാങ്ങിയിരുന്നു.