അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മുണ്ടക്കയം മേഖല സമ്മേളനവും ന്യൂ വിഷൻ ഐ ഹോസ്പിറ്റലിന്റെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും നാളെ നടക്കും

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മുണ്ടക്കയം മേഖല സമ്മേളനവും ന്യൂ വിഷൻ ഐ ഹോസ്പിറ്റലിന്റെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ രാവിലെ 10 :30 ന് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്യും.

പ്രസ്തുതയോഗത്തിൽ സംസ്ഥാന സെക്രട്ടറി തോമസ് ജോൺ മുഖ്യപ്രഭാഷണവും തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ബൈജു ചാലിൽ സംഘടന വിശദീകരണവും മേഖല പ്രസിഡന്റ് ബോബി എം ഇ അധ്യക്ഷതയും വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് ജില്ലാ പ്രസിഡന്റ് അജോ ചെറിയാൻ, ജില്ലാ സെക്രട്ടറി പി എൻ പ്രമോദ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി റ്റി .റ്റി ജില്ലാ ട്രഷറർ മനോജ് പി.സി ജോസ് ചങ്ങനാശ്ശേരി, നാസിബ് മേഖല സെക്രട്ടറി റോബി , ട്രഷറർ അൻസാരി വി ഹമിദ് . അരുൺ ചിറ്റടി, പ്രശാന്ത്, അനിൽ ചിറ്റടി, ശ്യാം, സന്തോഷ് സി.സി എന്നിവർ പ്രസംഗിക്കും.