കൊല്ലവും ആലപ്പുഴയും പൂർണ്ണമായും മുങ്ങിപ്പോകുമോ ???? മിക്ക സ്ഥലങ്ങളിലും ഭൂനിരപ്പ് താഴുന്നത് ഭീതിയുണർത്തുന്നു;കല്ലടയാറ്റില്‍ നിന്നുള്ള വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ തുരുത്തിന് സമീപത്തെ വെള്ളത്തില്‍ ഉപ്പുരസം വര്‍ധിക്കുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ : സംസ്ഥാനത്തെ രണ്ട് ജില്ലകൾ വെള്ളത്തിനടിയിലായേക്കാമെന്ന് ഗവേഷകർ.കുട്ടനാട് കായല്‍ നില ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്
2018ലെ പ്രളയത്തിനു ശേഷമാണ് ഭൂനിരപ്പ് താഴാന്‍ തുടങ്ങിയത് .കുട്ടനാടിന്റെ പല പ്രദേശങ്ങളും കൊല്ലം ജില്ലയിലെ തുരുത്തുകളും താഴ്ന്നു കൊണ്ടിരിക്കുന്നു. കൈനകരി, മങ്കൊമ്ബ് മേഖലകളിലും കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം എന്നീ തുരുത്തുകളുമാണ് ഭൂനിരപ്പ് താഴുന്നതായി കണ്ടെത്തിയത്.
കുട്ടനാടിന്റെ പല മേഖലകളും 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ താഴ്ന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. എടത്വ, തലവടി തുടങ്ങി താരതമ്യേന ഉയര്‍ന്ന ഭാഗങ്ങളില്‍ ഈ പ്രശ്നമില്ലെന്നും പഠനത്തിലുണ്ട്. ബണ്ടുകള്‍ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് പഠന സംഘത്തിന്റെ വിലയിരുത്തല്‍. ബണ്ടുകള്‍ നിലവിലുള്ളതിനെക്കാള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തണമെന്നും ഡോ.പത്മകുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ലെ പ്രളയത്തില്‍ ഏറെ നാള്‍ കുട്ടനാട്ടിലെ കരഭൂമിയിലും വയലിലും വെള്ളം കെട്ടിക്കിടന്നതാണ് ഭൂമി താഴാന്‍ കാരണം. കെട്ടിക്കിടന്ന വെള്ളം ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി അടിത്തട്ടിലെ മണ്ണിനെ കൂടുതല്‍ അടുപ്പിച്ചു. ഇതോടെയാണ് ഭൂനിരപ്പ് താഴ്ന്നു തുടങ്ങിയത്. ഇതുമൂലമാണ് സമീപ വര്‍ഷങ്ങളില്‍ വേലിയേറ്റം വെള്ളക്കെട്ടായി മാറുന്നതെന്നും പഠനത്തിലുണ്ട്.
കായലില്‍ ആവശ്യത്തിന് എക്കലില്ലാത്തതിനാലാണ് കൊല്ലം ജില്ലയിലെ തുരുത്തുകള്‍ താഴുന്നത്. കല്ലടയാറ്റില്‍ നിന്നുള്ള വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ തുരുത്തിന് സമീപത്തെ വെള്ളത്തില്‍ ഉപ്പുരസം വര്‍ധിക്കുന്നതായും കണ്ടെത്തി.