ആലപ്പുഴയില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന;വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടികൂടി;പിടികൂടിയത് എംവിഡിയില്‍ നിലവിലില്ലാത്ത ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ച ലൈസന്‍സ്

Spread the love

 

ആലപ്പുഴ : ഹരിപ്പാട് മോട്ടര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുത്തു.
ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനില്‍ നിന്നാണ് ഇത് പിടികൂടിയത്. ഹോളോഗ്രാം ഉള്‍പ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസന്‍സ്.

എട്ട് വര്‍ഷമായി ഇത് ഉപയോഗിച്ചു വരുന്നതായി ഇയാള്‍ എംവിഡിയോട് പറഞ്ഞു.
എംവിഡിയില്‍ നിലവിലില്ലാത്ത ഉദ്യോഗസ്ഥന്‍്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസന്‍സ്.

നെടുമങ്ങാട് ആര്‍ടിഒയുടെ നമ്ബറും ലൈസന്‍സ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആര്‍.ടി.ഒയുമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group