video
play-sharp-fill

ഇനി അൽഫോൻസ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടൻ എംപിയുടെ  ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ച്

ഇനി അൽഫോൻസ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ച്

Spread the love

പാലാ : എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ അത് സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടൻ എംപി. ചെറിയ പദ്ധതികൾ മുതൽ വലിയതുവരെ ഉൾപ്പെടുത്തി 280 പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു.

പാലാ അൽഫോൻസ കോളേജിൽ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വജ്ര ജൂബിലി വർഷത്തിൽ ഏറ്റവും മികച്ച കായിക കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർത്ഥികളെയും എംപി അഭിനന്ദിച്ചു. കോളേജ് മാനേജർ ഫാ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ഫാ. ഷാജി ജോൺ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ, ജോസിൻ ബിനോ, ജിമ്മി ജോസഫ്, സാവിയോ കാവുകാട്ട്, സി. മിനിമോൾ എന്നിവർ സംസാരിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് ബസ് വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group