video
play-sharp-fill

ആളൊഴിഞ്ഞ പറമ്പിൽ 23 മദ്യകുപ്പികൾ: കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ: നാട്ടുകാരുടെ സാന്നിധ്യത്തിൽ മദ്യം ഒഴുക്കി കളഞ്ഞു

ആളൊഴിഞ്ഞ പറമ്പിൽ 23 മദ്യകുപ്പികൾ: കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ: നാട്ടുകാരുടെ സാന്നിധ്യത്തിൽ മദ്യം ഒഴുക്കി കളഞ്ഞു

Spread the love

പടന്ന(കാസർകോട്): ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയത് 23 മദ്യക്കുപ്പികള്‍.
പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം.

തൊഴിലുറപ്പിനെത്തിയ തൊഴിലാളികള്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ പണി തുടങ്ങിയതേയുള്ളൂ.

കാട് വൃത്തിയാക്കുന്നതിനിടയില്‍ മൂന്ന് സഞ്ചികള്‍ തൊഴിലാളികളുടെ കണ്ണില്‍പ്പെട്ടു. സഞ്ചിയില്‍ നിറയെ മദ്യക്കുപ്പികളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകുതി മദ്യമുള്ള 18 കുപ്പികള്‍, പൊട്ടിക്കാത്ത നാല്, രണ്ട് ലിറ്ററിന്റെ ഒന്ന്, എന്നിങ്ങനെ 23 മദ്യക്കുപ്പികളാണ് തൊഴിലാളികള്‍ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ച്‌ ചന്തേര പോലീസും

സ്ഥലത്തെത്തി. പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മുഴുവൻ മദ്യക്കുപ്പികളിലെയും മദ്യം തൊഴിലാളികള്‍ ഒഴുക്കിക്കളഞ്ഞു.

രാത്രിയില്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കാറുകളിലും ബൈക്കുകളിലും ഒട്ടേറെ അപരിചിതർ പ്രദേശത്ത് എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.ഇതിനെതിരേ നാട്ടുകാർ സംഘടിക്കാൻ

തയ്യാറാകുമ്പോഴാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കാടുമൂടിയ സ്ഥലത്ത് ഒളിപ്പിച്ചനിലയില്‍ മദ്യക്കുപ്പികള്‍ കിട്ടിയത്