
കോട്ടയം: മുഖകാന്തിയേകാൻ നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെല്‍. വീട്ടില്‍ നട്ടു വളർത്തുന്ന കറ്റാർവാഴ ജെല്ലാണെങ്കില്‍ ഗുണം ഇരട്ടി.
നെറ്റിയില്‍ ഉണ്ടാകുന്ന വരകളും ചുളിവും അതുപോലെ, കണ്ണിന് ചുറ്റും കവിളിലും ഉണ്ടാകുന്ന ചുളിവുകള്‍ മാറാനും കറ്റാർവാഴ ജെല്‍ തേക്കാവുന്നതാണ്. ചുളിവുകള്‍ മാത്രമല്ല, ചിലര്‍ക്ക് മുഖത്ത് നല്ലപോലെ കറുത്തപാടുകളും കരുവാളിപ്പും കാണാറുണ്ട്. ഇത്തരത്തില്‍ കറുത്തപാടും കരുവാളിപ്പും ഉണ്ടാകുന്നത് മാറ്റിയെടുക്കാന്‍ സഹായിക്കുന്നതും രാത്രിയില്‍ പുരട്ടി കിടക്കാവുന്നതാണ് നമ്മളുടെ ഈ ജെല്‍.
പ്രായമാകുമ്പോഴാണ് പലപ്പോഴും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത്. എന്നാല്‍, ചിലര്‍ക്ക്, പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവരില്‍ ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവ് വീഴാന്‍ സാധ്യത കൂടുതലാണ്. ഇത് കൂടാതെ, അമിതമായി വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴ്ത്തുന്നതിനോടൊപ്പം തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴ്ത്തുന്നതിന് ഒരു പ്രധാന കാരണമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖക്കുരു വരുന്നത് പലപ്പോഴും മുഖത്ത് കുഴി രൂപപ്പെടുന്നതിനും കറുത്തപാടുകള്‍ വരുന്നതിനും കാരണമാകുന്നു.
ഹോര്‍മോണ്‍ വ്യതിയാനം മൂലവും ചിലര്‍ക്ക് ചിക്കന്‍പോക്‌സ് വന്ന് പോയതിന്റെ ഭാഗമായും മുഖത്ത് കറുത്തപാടുകള്‍ രൂപപ്പെടുന്നു. ഒട്ടുമിക്ക ചര്‍മ്മ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി കൊളാജീന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.