play-sharp-fill
അലോക് കുമാർ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൺ

അലോക് കുമാർ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൺ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അലോക് കുമാർ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേന്ദ്ര സർക്കാരിൻറെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയെ അറിയിക്കും. സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ പകയ്ക്കു പാത്രമായതാണ് അലോക് വർമയെ നീക്കാനുള്ള കാരണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

അസ്താനയ്‌ക്കെതിരായ അഴിമതിക്കേസിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. അരുൺ ഷൂരിയും യശ്വന്ത് സിൻഹയും ചേർന്ന് റഫാൽ ഇടപാടിൽ നൽകിയ പരാതി അലോക് വർമ സ്വീകരിച്ചിരുന്നു. ഇതും അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണമായി. അലോക് കുമാർ വർമയെ നീക്കിയതിനെതിരെ താൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group