ഫെയ്‌സ് ബുക്ക് അൽഗോരിതത്തിൽ മണ്ടന്മാരായി മലയാളി ; എല്ലാം മറന്ന് സുഹൃത്തുക്കളെ കൂട്ടാൻ ഫെയ്‌സ് ബുക്കിൽ ചുവരെഴുത്ത് ; എന്തിനോ വേണ്ടി വാളിൽ എഴുതുന്ന മണ്ടൻമാർ…
സ്വന്തം ലേഖകൻ
കോട്ടയം: ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന് പ്രചരിക്കപ്പെടുന്നത് വ്യാജ വാർത്ത. സത്യം അറിയാതെ ഷെയർ ചെയ്യന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു , 25 സുഹൃത്തുക്കൾക്ക് മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക എന്നാണു പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ പോസ്റ്റ്.
2017 മുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ വാർത്തയാണിത് എന്ന് ഫെയിസ്ബുക്ക് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നു. ന്യുസ് ഫീഡുകളിൽ 25 ആളുകളെ മാത്രം നിജപ്പെടുത്തിയെന്നത് തീർത്തും വ്യാജമാണ് എന്ന് ഫോർബ്സ് മാഗസിനും, ബിസിനസ്സ് ഇൻസൈഡറും, വാഷിംഗ്ടൺ പോസ്റ്റും 2018 ലും, 2019 ലും കാര്യകാരണ സഹിതം ഫെയിസ്ബുക്ക് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. നമ്മുടെ നാട്ടിൽ ഇപ്പോഴാണ് ഈ വ്യാജ വാർത്ത വൈറലായത് എന്നതുകൊണ്ടുമാത്രമാണ് യാഥാർഥ്യമറിയാതെ ആളുകൾ ഷെയർ ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത അതേപടി മലയാളീവത്കരിച്ചതാണ് ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. വാട്‌സാപ്പിലൂടെയും, ഇതര മാധ്യമങ്ങളിലൂടെയും ഒരു വിഭാഗം വ്യാപകമായ പ്രചാരണവും ഇതിനു നൽകുന്നുണ്ട്.