ആഗോള അയ്യപ്പ സംഗമം : നിലപാട് വ്യക്തമാക്കാൻ യുഡിഎഫ്; ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയത്ത് വിശദീകരണയോഗം ചേരും

Spread the love

കോട്ടയം: ആഗോള അയ്യപ്പസംഗമവും വികസന സദസും ചർച്ചയായ സാഹചര്യത്തിൽ കോട്ടയത്ത് രാഷ്ട്രീയ വിശദീകരണ യോഗം നടത്താൻ യുഡിഎഫ്. ഇന്ന് ഉച്ചയ്ക്ക് 2 .30ന് കോട്ടയം തിരുനക്കരയിലാണ് യോഗം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. എൻഎസ്എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് വിശദീകരണ യോഗം. ആഗോള അയ്യപ്പ സംഗമത്തിലും വികസന സദസിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഇതിലൂടെ സംസ്ഥാന സർക്കാർ എന്താണ് ലക്ഷ്യമിട്ടിരുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കുക എന്നത് ലക്ഷ്യം വെച്ചാണ് യുഡിഎഫ് വിശദീകരണ യോ​ഗം നടത്തുന്നത്. വോട്ട് ലക്ഷ്യം വെച്ചായിരുന്നു അയ്യപ്പ സം​ഗമം നടത്തിയതെന്ന കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് വ്യക്തമാക്കാനായാണ് വിശദീകരണ യോ​ഗം സംഘടിപ്പിക്കുന്നത്.

ആ​ഗോള അയ്യപ്പ സം​ഗമം പരാജയമാണെന്ന് വിശദീകരിക്കാനാണ് യുഡിഎഫ് നീക്കം. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി എൻഎസ്എസ് സ്വീകരിച്ച നിലപാട് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group