video
play-sharp-fill

വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരും കറ്റാർവാഴ ഇപ്രകാര്യം നട്ടാൽ ; സ്ഥാനം കൃത്യമായി അറിഞ്ഞിരിക്കണമെന്നുമാത്രം…

വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരും കറ്റാർവാഴ ഇപ്രകാര്യം നട്ടാൽ ; സ്ഥാനം കൃത്യമായി അറിഞ്ഞിരിക്കണമെന്നുമാത്രം…

Spread the love

കേരളത്തിലെ മിക്കവാറും വീടുകളിലും കാണുന്ന ചെടിയാണ് കറ്റാർവാഴ. ആയുർവേദപ്രകാരം വളരെയധികം ഔഷധമൂല്യമുള്ള ചെടിയാണിത്. മികച്ചൊരു സൗന്ദര്യവർദ്ധക സഹായിയുമാണ് കറ്റാർവാഴ.

മുടി വളരാനും ചർമസംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നവർ ധാരാളമാണ്. എന്നാൽ കറ്റാർവാഴയ്ക്ക് വാസ്‌തുപ്രകാരം വലിയ ഗുണങ്ങളുണ്ടെന്ന് എത്രപേർക്കറിയാം?

കറ്റാർവാഴ വീട്ടിൽ വളർത്തുന്നത് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യും. വീട്ടിൽ കറ്റാർവാഴ വളർത്തുന്നതിലൂടെ അനേകം മംഗളകർമ്മങ്ങൾ നടക്കും. പക്ഷേ ഇതിന്റെ സ്ഥാനം കൃത്യമായി അറിഞ്ഞിരിക്കണമെന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ പ്രധാന വാതിലിന് ഇരുവശങ്ങളിലുമായി കറ്റാർവാഴ വളർത്തുന്നത് സമൃദ്ധി കൊണ്ടുവരും. വാതിലിന് നേരെയായി കറ്റാർവാഴ വളർത്താൻ പാടില്ല. തുളസി, മഞ്ഞൾ എന്നിവയാണ് വാതിലിന് നേരെയായി വളർത്താൻ ഉത്തമം. പ്രധാന വാതിലിൽ നിന്ന് പുറത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന ഇടത്തുള്ള മണ്ണിൽ ഇടതു-വലത് വശങ്ങളിലായി കറ്റാർവാഴ വളർത്താം.

വീടിന്റെ തെക്ക്- കിഴക്കേ മൂലയിൽ കറ്റാർവാഴ വളർത്തുന്നതും സമ്പത്തും ഐശ്വര്യവും നൽകും. നിരവധി സന്തോഷവാർത്തകൾ കേൾക്കാനാവും.

ഈശ്വരാധീനം കുറവുള്ള വീടുകളിൽ കറ്റാർവാഴ വളരില്ല. സമൃദ്ധമായി വളരുകയാണെങ്കിൽ അവിടെ ഈശ്വരാധീനം ഉണ്ടെന്ന് ഉറപ്പിക്കാം.

കറ്റാർവാഴ വളർത്തുന്നത് വീട്ടിലെ അംഗങ്ങൾക്ക് ആരോഗ്യപുരോഗതി ഉണ്ടാകുന്നതിന് സഹായിക്കും.