
ഇത്തരം ആരോഗ്യ പ്രശ്‌നമുള്ളവര്‍ ബദാം കഴിക്കരുത്; സൂക്ഷിക്കുക എട്ടിന്റെ പണി കിട്ടും
കോട്ടയം: ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്ന ഒന്നാണ് ബദാം.
ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്. ബദാമില്‍ ഉയർന്ന അളവില്‍ പ്രോട്ടീൻ, ധാതുക്കളായ മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു.
ബദാമില്‍ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ ശ്വാസകോശത്തിനുണ്ടാക്കുന്ന കേടുപാടുകള്‍ പരിഹരിക്കാൻ സഹായിക്കുന്നു.
ബദാം പരിപ്പില്‍ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ ഓക്സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊളസ്ട്രോളിന് ഓക്സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാർഥങ്ങള്‍ ഉണ്ടായി ധമനികള്‍ക്കു നാശമുണ്ടാകുന്നത്.
എങ്കിലും ഇത് അമിതമായി കഴിക്കുന്നതു നല്ലതല്ല.
ബദാം പ്രതിരോധ ശേഷി നല്‍കുമെങ്കിലും നട്സ് അലർജിയുള്ളവരില്‍ ഇത് അലർജിക്ക് കാരണമാകും. ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലർജിയ്ക്കു കാരണമാകും. ചർമത്തില്‍ തടിപ്പും ചുവപ്പും, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. നട്സ് വിഭാഗത്തില്‍ പെട്ടവ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്.