ഈ വർഷത്തെ ദാദാസാഹെബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാരം സ്വന്തമാക്കി നടൻ അല്ലു അർജുൻ

Spread the love

ഈ വര്‍ഷത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന നടനുള്ള ദാദാ സാഹെബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ  പുരസ്‌കാരം സ്വന്തമാക്കി തെലുങ്ക് താരം അല്ലു അര്‍ജുന്‍. നടന് അഭിനന്ദനമറിയിച്ച് ഡിപിഐഎഫ്എഫ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

video
play-sharp-fill

ഒക്ടോബര്‍ 30 ന് മുംബൈയിലെ എസ് വിപി സ്റ്റേഡിയത്തില്‍ എന്‍എസ് സിഐ ഡോമിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. പുരസ്‌കാരത്തിന് നന്ദി അറിയിച്ച് അല്ലു അര്‍ജുന്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അവിശ്വസനീയമായ ഈ ബഹുമതി നല്‍കിയതില്‍ അല്ലു അര്‍ജുന്‍ സംഘാടകര്‍ക്ക് നന്ദി അറിയിച്ചു. ഈ വര്‍ഷത്തെ എല്ലാ വിഭാഗങ്ങളിലെയും പുരസ്‌കാര ജേതാക്കള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. പിന്തുണയും സ്‌നേഹവും നല്‍കിയ പ്രേക്ഷകരോടും ആത്മാര്‍ത്ഥമായ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group