play-sharp-fill
പാലക്കാട് ആയുർവേദ യൂനാനി കേന്ദ്രത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന അലോപതി മരുന്നുകൾ പിടികൂടി, കണ്ടെടുത്തത് അതീവ ഗുരുതരമായ മരുന്നുകൾ, മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ ഉയർന്ന ഡോസുള്ള ആറോളം ഇനം മരുന്നുകള്‍

കൂറ്റനാട്: നിയമാനുസൃതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരുന്ന അലോപതി മരുന്നു ശേഖരം പിടികൂടി. പാലക്കാട് ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്.

കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍കോട് പാറക്കലില്‍ പ്രവര്‍ത്തിക്കുന്ന ആയുർവേദ യൂനാനി കേന്ദ്രത്തിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ പിടിച്ചെടുത്തത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നൽകേണ്ട അതീവ ഗുരുതരമായ മരുന്നുകളാണ് കണ്ടെടുത്തത്.

മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളും ഉയർന്ന ഡോസിലുള്ള ആന്റിബയോട്ടിക്ക് മരുന്നുകളും ഉൾപ്പെടെ ആറോളം ഇനം മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു രേഖകളുമില്ലാതെയാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. ആയുർവേദ യുനാനി ചികിത്സയില്‍ ഇവ ഒരളവും കൂടാതെ ഉപയോഗിച്ച് രോഗികളുടെ അസുഖങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണുകയാണ് രീതി.

സ്ഥാപനത്തിൻ്റെ വിവിധ ക്ലിനിക്കുകളിലും വ്യാപക പരിശോധന നടന്നു.