video
play-sharp-fill

വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ

വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശികളായ സി.വി. ബിജു ലാൽ, പി.കെ. സബീഷ്, എ.ടി. വേണുഗോപാൽ എന്നിവരെയാണ് പൊലീസ് പിടിയിലായത്. വള്ളിക്കുന്ന് സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദ്ധീൻ, നവാസ് എന്നിവരെ മോഷ്ടാക്കളെന്ന് ആരോപിച്ച് മർദിച്ചത്. തിരൂർ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മുസ്ലിം നാമധാരികളാണെന്നറിഞ്ഞ് ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പി.കെ അബ്ദുറബ്ബിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടിയായും നൽകി.