ഓൾ ഇന്ത്യ റേഡിയോ ശാസ്ത്രീയ സംഗീത മത്സരത്തിൽ കോട്ടയം അയ്മനം സ്വദേശിനി കലാബിജുരാജിന് ബി ഗ്രേഡ് ;തിളക്കം സിനിമയിൽ യേശുദാസിനൊപ്പം പാടി; പാണ്ഡവത്ത് ശ്രുതിലയം എന്ന പേരിൽ സംഗീത വിദ്യാലയം നടത്തുകയാണ് കല.

Spread the love

അയ്മനം: ഓൾ ഇന്ത്യ റേഡിയോ ശാസ്ത്രീയ സംഗീത മത്സരത്തിൽ അയ്മനം സ്വദേശിനിയായ കലാബിജുരാജ് ബി ഗ്രേഡ് നേടി.

തിരുവനന്തപുരത്ത് നടന്ന മത്സരങ്ങളിലാണ് ബി ഗ്രേഡ് നേട്ടം കരസ്ഥമാക്കിയത്. അയ്മനം പാണ്ഡവത്ത് ശ്രുതിലയം എന്ന പേരിൽ സംഗീത വിദ്യാലയം നടത്തുകയാണ് കല.

വിദ്യാഭ്യാസ കാലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിരവധി തവണ നാഗസ്വരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2004ൽ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. തിളക്കം എന്ന ദിലീപ് ചിത്രത്തിനുവേണ്ടി കൈതപ്രം വിശ്വനാഥന്റെ

സംഗീതത്തിൽ യേശുദാസിനൊപ്പം ഗാനം ആലപ്പിച്ചിട്ടുണ്ട്.

ഭർത്താവ് ബിജുരാജ് അയ്മനം നരസിംഹ സ്വാമി ക്ഷേത്രത്തിലെ തകിൽ വാദ്യ കലാകാരനാണ്. മക്കൾ: ഭവപ്രിയ,ഭവശ്രീ