പള്ളിക്കത്തോട്ടിൽ ശ്രീകൃഷ്‌ണ ജയന്തി സ്വാഗത സംഘം രൂപീകരിച്ചു:കോട്ടയം ജില്ല രക്ഷാധികാരി റിട്ട. പ്രഫ.സി.എന്‍.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.

Spread the love

പള്ളിക്കത്തോട്‌ : അഞ്ച്‌ പതിറ്റാണ്ടായി ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രീകൃഷ്‌ണ സന്ദേശങ്ങള്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ബാലഗോകുലം കോട്ടയം ജില്ല രക്ഷാധികാരി റിട്ട.
പ്രഫ.സി.എന്‍.പുരുഷോത്തമന്‍.പള്ളിക്കത്തോട്ടില്‍ ശ്രീകൃഷ്‌ണ ജയന്തി സ്വാഗത സംഘം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലഗോകുലം ആനിക്കാട്‌ മണ്ഡലം കാര്യദര്‍ശി സൗമ്യ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആനിക്കാട്‌ ഭഗവതി ക്ഷേത്രം സെക്രട്ടറി എന്‍.പ്രഭാകരന്‍ കര്‍ത്ത, ആനിക്കാട്‌ ശ്രീ ശങ്കരനാരായണ സേവാസംഘം സെക്രട്ടറി രതീഷ്‌ കട്ടച്ചിറ , ബാലഗോകുലം പാമ്ബാടി താലൂക്ക്‌ സഹ കാര്യദര്‍ശി വിഷ്‌ണു , കനകവല്ലി ,

സി.എന്‍. വാസന്തിയമ്മ, വി.ഹരി, വിവിധ സാമുദായിക സംഘടനാനേതാക്കള്‍, കുടുംബക്ഷേത്രങ്ങളുടെ കാര്യദര്‍ശിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. പള്ളിക്കത്തോടിന്റെ വിവിധ ഭാഗങ്ങളില്‍ ഗോപൂജകളും, പതാകദിനവും സംഘടപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്‌ണ ജയന്തി ദിവസം പതിനാല്‌ സ്‌ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പള്ളിക്കത്തോട്ടില്‍ വൈകിട്ട്‌ 6:00 ന്‌ സംഗമിച്ച്‌ മഹാ ശോഭായാത്രയായി ആനിക്കാട്‌ ഭഗവതി ക്ഷേത്രത്തില്‍ എത്തി സമാപിക്കും. തുടര്‍ന്ന്‌ കൃഷ്‌ണവേഷം കെട്ടിയ കുട്ടികളുടെ ഉറിയടിയും , കലാപരിപാടികളും ഉണ്ടാകും