അലർജിയെ വേരോടെ കളയാം ;ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

അലര്‍ജി എന്നാല്‍, പൊരുത്തപ്പെടാത്തതിനെയോ അനുകൂലമല്ലാത്തതിനെയോ നമ്മുടെ ശരീരം പ്രതികരിക്കുന്നതാണ്. ആ പ്രതികരിക്കുന്ന രീതിയാണ് അലര്‍ജി. ഏത് വസ്തുവാണ് അലര്‍ജിയുണ്ടാക്കുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ല. നമ്മുടെ ഭയം, മാനസികവിക്ഷോഭം, ദൃശ്യങ്ങള്‍ എന്നിവയെല്ലാം അലര്‍ജിക്ക് കാരണമാകാം. അങ്ങനെ അത് നീണ്ടുപോകും.

അലര്‍ജിയെ നമുക്ക് ശാരീരികമായും മാനസികമായും പരിഗണിക്കാം. ഉദാഹരണത്തിന്, പൂവിനോട് അലര്‍ജിയുള്ള ഒരാള്‍ക്ക് പ്ലാസ്റ്റിക് പൂ കൊടുത്താലും അലര്‍ജിയുണ്ടാകാം. കോഴിയിറച്ചി അലര്‍ജിയുള്ളവര്‍ക്ക് കോഴിയിറച്ചിയാണെന്ന് പറഞ്ഞ് മട്ടണ്‍ കൊടുത്താല്‍ പോലും അലര്‍ജിയാകും. അങ്ങനെ, അലര്‍ജി ശരിക്കും മാനസികമായും ശാരീരികമായും നമ്മള്‍ അധികം പേരും പേറിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്.

അലര്‍ജികള്‍ എങ്ങനെ കുറയ്ക്കാം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ അലര്‍ജികള്‍ എങ്ങനെ കുറയ്ക്കാം അല്ലെങ്കില്‍ എങ്ങനെ അലര്‍ജിയെ പ്രതിരോധിക്കാം? ആരോഗ്യത്തോടെയിരിക്കാന്‍ അലര്‍ജികളെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.

ദഹനം മെച്ചപ്പെടുത്തുക:

ആറു മാസത്തില്‍ ഒന്നോ രണ്ടോ തവണ വയറിളക്കുക അല്ലെങ്കില്‍ വയര്‍ വൃത്തിയാക്കുക. ഇത് നമ്മുടെ വയറിന്റെ ദഹന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഒപ്പം തന്നെ, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും, ഗ്യാസും പുളിച്ചുതേട്ടലും കുറയ്ക്കുകയും, അമിതമായ കൊഴുപ്പ് കുറയ്ക്കുകയും, ത്വക്ക് രോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന് ഒരു ലാഘവത്വം (lightness) ഉണ്ടാകുന്നു.

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍:

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ജ്യൂസാക്കി അതിന്റെ പോഷക മൂല്യം കളയാതെ കഴിക്കുക. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ദിവസേനയുള്ള ശീലങ്ങള്‍:

രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ശീലിക്കുക. ഒപ്പം നടത്തവും മെഡിറ്റേഷനും അല്ലെങ്കില്‍ പ്രാണായാമവും ശീലിക്കുക.

വായുസഞ്ചാരം ഉറപ്പാക്കുക:

വെന്റിലേഷനോ ജനാലകളോ തുറന്നിടുക. ഇത് റൂമുകളില്‍ വായുസഞ്ചാരം ഉണ്ടാക്കുന്നു. നമ്മുടെ ശ്വാസകോശത്തിന് ശുദ്ധവായു ലഭിക്കാന്‍ ഇത് സഹായിക്കുന്നു.

വ്യക്തിശുചിത്വം :

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വായില്‍ ചൂടുവെള്ളം കൊണ്ട് കുലുക്കി ഒഴിയുക (കവിള്‍ കൊള്ളുക). നാവും തൊണ്ടയും ചെവിയും എല്ലാം വൃത്തിയാക്കുക.

ആവി കൊള്ളുക :

ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ആവി കൊള്ളുക. ഇത് നമ്മുടെ നാസാ-കരണ പ്രക്രിയകളെ സഹായിക്കുന്നു.

പ്രതിരോധശേഷിക്കായുള്ള പാനീയങ്ങള്‍:

ആഴ്ചയിലൊരിക്കല്‍ നെല്ലിക്ക + പനിക്കൂര്‍ക്കയുടെ ജ്യൂസ് സേവിക്കുക. ഇത് പ്രതിരോധശേഷി ഉണ്ടാക്കാന്‍ സഹായിക്കുന്നു.
തേനും + ഇഞ്ചിനീരും ആഴ്ചയില്‍ മൂന്ന് തവണ ശീലിക്കുക
തുളസി + ഇഞ്ചി + മഞ്ഞള്‍ + കുരുമുളക് + തേന്‍ ചേര്‍ന്നുള്ള കഷായം ശീലിക്കുക.
എണ്ണ തേച്ചുള്ള കുളി:

എണ്ണ തേച്ചുള്ള കുളി ശീലമാക്കുക.

ചിട്ടയായ ആഹാരക്രമം:

അന്നവും (ആഹാരം) പാനീയവും ശരിയായ സമയത്തും അളവിലും ശീലിക്കുക.

വ്യായാമം:

ഡോപാമിന്റെ അളവ് കൂട്ടുന്ന ശാരീരിക വ്യായാമങ്ങള്‍ ശീലിക്കുക. ഉദാഹരണത്തിന്: എയറോബിക്‌സ്, നീന്തല്‍, ടായ് ചി, ഡാന്‍സിങ് എന്നിവ.

വിറ്റാമിന്‍ ഡി:

വിറ്റാമിന്‍ ഡി (സൂര്യപ്രകാശത്തില്‍ നിന്ന്) ലഭിക്കുന്ന സണ്‍ ബാത്ത് ആഴ്ചയില്‍ 4 തവണ ശീലമാക്കുക (രാവിലെ 10:00-നും 12:00-നും ഇടയില്‍ 15-20 മിനിറ്റ്).

ആയുര്‍വേദ സപ്ലിമെന്റുകള്‍:

ച്യവനപ്രാശം (ദിവസവും 1 ടീസ്പൂണ്‍), അശ്വഗന്ധ, ഗുടുച്ചി, ത്രിഫല ചൂര്‍ണ്ണം എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അലര്‍ജികളെ പ്രതിരോധിക്കാനും സഹായിക്കുന്നു. അതുവഴി പ്രതിരോധശേഷിയും കൂടും