video
play-sharp-fill

നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ആരോപണങ്ങളിൽ അമ്മ സംഘടനയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും; സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിയോ​ഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്ന് സൂചന; റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ; ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട നടനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Spread the love

കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന.

റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്ഹോക് കമ്മിറ്റി നിലപാട്.

ഇതിനിടെ ഷൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിൽ ആശയകുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന തീരുമാനമെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ എങ്ങോട്ടാണ് പോയതെന്ന പോലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ, നടൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പരിഹാസ പോസ്റ്റുകളുമായി സജീവമാണ്.