വേണാട് എക്സ്പ്രസ്സ് സമയത്ത് എത്തുന്നില്ല ; കോട്ടയത്തുനിന്നും ഏറ്റുമാനൂരിൽ നിന്നും എറണാകുളത്തേക്ക് ജോലിക്കായി പോകുന്നവർ ദുരിതത്തിൽ; വന്ദേഭാരത് വന്നതിന് ശേഷം മണിക്കൂറുകളോളം വൈകിയാണ് വേണാട് എക്സ്പ്രസ്സ് എത്തുന്നതെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : വേണാട് എക്സപ്രസ്സിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് എറണാകുളത്തേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാർ ബുദ്ധിമുട്ടിൽ. വേണാട് എക്സപ്രസ്സ് സമയത്ത് എത്താത്തത് മൂലം ദുരിതത്തിലാവുകയാണ് എറണാകുളത്ത് ജോലി ചെയ്യുന്ന ജീവനക്കാർ. ആറരക്ക് പോകുന്ന പാസഞ്ചർ കഴിഞ്ഞാൽ പിന്നീട് വരുന്ന വേണാട് മാത്രമാണ് ജീവനക്കാർക്ക് ആശ്രയം.

ഇന്ന് ഒമ്പത് മണിയായിട്ടും വേണാട് എത്തിച്ചേർന്നിട്ടില്ല. ഓഫീസ് ടൈം കഴിഞ്ഞിട്ടും വേറൊരു മാർഗ്ഗം ഇല്ലാത്തത് കൊണ്ട് ഇവിടെ തന്നെ നിക്കുകയാണന്നാണ് യാത്രക്കാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേഭാരത് വന്നതിന് ശേഷമാണ് വേണാട് ഇത്രയും താമസിക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. അഞ്ച് മണിക്ക് തന്നെ വേണാട് തിരുവനന്തപുരത്തെന്ന് എടുത്താൽ മാത്രമേ ക്രിത്യം എട്ടരക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കു.

ഇങ്ങനെയാണങ്കിൽ മാത്രമേ ക്രിത്യമായി ഓഫീസ് സമയത്ത് എത്തിച്ചേരാൻ സാധിക്കു. ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാനുള്ള മാർഗ്ഗം സ്വികരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

പ്രധാന സ്റ്റേഷനുകളിൽ ഇന്ന് വേണാട് എത്തിച്ചേർന്ന സമയവും, ബ്രായ്ക്കറ്റിൽ യഥാർത്ഥ സമയക്രമവും

കൊല്ലം – 07:00 (06:34)

കരുനാഗപ്പള്ളി – 07:32(07:05)

കായംകുളം – 07:47 (07:18)

ചെങ്ങന്നൂർ – 08:20(07:42)

തിരുവല്ല – 08:31(07:53)

ചങ്ങനാശ്ശേരി -08:42 (08:03)

കോട്ടയം – 09:01(08:22)

ഏറ്റുമാനൂർ – 09:17(08:37)

പിറവം – 09:37(08:58)

തൃപ്പൂണിത്തുറ : 09:56 (09:19)