ഗായിക കെ എസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ തട്ടിപ്പുവീരനും ഗുണ്ടയും; ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് ഒപ്പ് വച്ചിട്ടും സെയില്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചു;  ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നു; ആരോപണങ്ങള്‍ തെളിവ് സഹിതം നിരത്തി യുവാവ്

ഗായിക കെ എസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ തട്ടിപ്പുവീരനും ഗുണ്ടയും; ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് ഒപ്പ് വച്ചിട്ടും സെയില്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചു; ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നു; ആരോപണങ്ങള്‍ തെളിവ് സഹിതം നിരത്തി യുവാവ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറിന് എതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഒരു ഫ്‌ലാറ്റ് തന്റെ ജീവിത സമ്പാദ്യവും, കടവും എടുത്ത് വാങ്ങിയ പ്രമോദ് എന്ന ചെറുപ്പക്കാരന്‍ ആണ് ചിത്രയുടെ ഭര്‍ത്താവിനെ കുറിച്ചുള്ള തട്ടിപ്പിന്റെ വിവരങ്ങള്‍ പുറം ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പേള്‍ മാനര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് എഴുതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെയ്ല്‍ ലെറ്റര്‍ നല്‍കാതെ വിജയ് ശങ്കർ വഞ്ചിച്ചെന്ന പരാതിയുമായാണ് യുവാവ് രംഗത്ത് വന്നിരിക്കുന്നത്. കൂടുതല്‍ പണമാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

വിജയ് ശങ്കര്‍ എന്ന ആള്‍ മിക്ക സമയങ്ങളിലും ഫ്‌ലാറ്റില്‍ കയറി വന്നു നിരന്തരം ശല്യം ചെയ്യുകയും, ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നു എന്നാണ് പരാതി. ഇതറിഞ്ഞിട്ടും നിയമ വ്യവസ്ഥ ചിത്രയുടെ ഭര്‍ത്താവിനെ സംരക്ഷിക്കുകയാണെന്നാണ് പ്രമോദ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013ല്‍ ബില്‍ഡറായ അനില്‍കുമാറുമാറും ഒപ്പമുള്ള ജോസ് തോമസ് മുള്ളങ്കാട്ടില്‍, റോബിന്‍സണ്‍ പണിക്കര്‍ എന്നിവരാണ് ഫ്‌ലാറ്റിന്റെ ഡവലപ്പര്‍മാര്‍. ഇവരുമായുള്ള എഗ്രിമെന്റ് പ്രകാരം 2013 ഡിസംബറില്‍ ഫ്‌ലാറ്റ് പണി പൂര്‍ത്തിയാക്കി എഴുതിതരാമെന്നാണ്. ഇന്ന് വരെ ഫ്‌ലാറ്റിന്റെ പണി പൂര്‍ത്തായാക്കുകയും തങ്ങളുടെ പേരില്‍ എഴുതി തരുകയോ ചെയ്തിട്ടില്ല. കൂടുതല്‍ പണം ഇപ്പോള്‍ ആവശ്യപ്പെടുകയാണ്.

ഇതിനിടെയാണ് വിജയ് ശങ്കര്‍ കടന്നു വരുന്നത്. വിജയ് ശങ്കറുമായി തനിക്ക് ഇടപാടുകള്‍ ഒന്നുമില്ല പക്ഷേ ഇയാള്‍ വീട്ടില്‍ എത്തി സ്ഥിരമായി ഭീഷണിപ്പെടുത്തുക ഡോറില്‍ ഇടിക്കുക ഒക്കെ ചെയ്തു. തന്റെ കൈയ്യില്‍ നിന്നും കൂടുതല്‍ പണം ബില്‍ഡര്‍മാര്‍ക്ക് വാങ്ങി കൊടുക്കാനായിരുന്നു ശ്രമം.

ഒരു ബ്രോക്കര്‍ അല്ലെങ്കില്‍ ഗുണ്ട പണിയാണ് വിജയ് ശങ്കര്‍ ചെയ്തത്. ഇയാള്‍ക്ക് എതിരെ വട്ടിയൂര്‍ കാവ് പോലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ കൊടുത്തു. ഇതുവര ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയെന്ന ചിത്രയുടെ മെയില്‍ ഐഡിയില്‍ നിന്നും പരാതിയുടെ പകര്‍പ്പ് തനിക്ക് ലഭിച്ചു എന്നും പ്രമോദ് പറയുന്നു.

താന്‍ ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചിത്ര ഒരു പരാതി മെയില്‍ ആയി ഹോം സെക്രട്ടറിക്ക് അയച്ചു. ചിത്രയുടെ അറിവോടെ ആയിരിക്കില്ല ഇത്. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയി പ്രൊട്ടക്ഷന്‍ ഒര്‍ഡര്‍ വാങ്ങിയിരുന്നു. തിരികെ എത്തുമ്പോള്‍ കാണുന്നത് വിജയ് ശങ്കറും മറ്റുള്ളവരും തങ്ങളുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി അതിക്രമം കാട്ടുന്നതാണ്.

ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ പോലീസ് എത്തി താനുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുത്തു. ബില്‍ഡേഴ്‌സിന്റെയും വിജയശങ്കറിന്റെയും ഭീഷണിയെ തുടര്‍ന്ന് മറ്റൊരു ഫ്‌ലാറ്റിലെ ആള്‍ ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കുകയും ചെയ്തുവെന്ന് പ്രമോദ് വ്യക്തമാക്കുന്നു. 2021 ജനുവരി 25നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്നും പ്രമോദ് പറയുന്നു.