play-sharp-fill
ക്രൂര പീഡനത്തിനിരയായ നടി കീറിപ്പറിഞ്ഞ സാരിയും ബ്ലൗസുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞു, പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് മുഖ്യമന്ത്രി നടിയെ പറഞ്ഞയച്ചു, മേല്‍നടപടി എന്ത് വേണമെന്ന് അന്വേഷിച്ച്‌ ചെന്നപ്പോൾ ഒന്നും വേണ്ടെന്ന് മറുപടി; പരാതി അവ​ഗണിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരനെതിരെ ​ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്രൂര പീഡനത്തിനിരയായ നടി കീറിപ്പറിഞ്ഞ സാരിയും ബ്ലൗസുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞു, പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് മുഖ്യമന്ത്രി നടിയെ പറഞ്ഞയച്ചു, മേല്‍നടപടി എന്ത് വേണമെന്ന് അന്വേഷിച്ച്‌ ചെന്നപ്പോൾ ഒന്നും വേണ്ടെന്ന് മറുപടി; പരാതി അവ​ഗണിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരനെതിരെ ​ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം: നിർമ്മാതാവിൻ്റെ ക്രൂര പീഡനത്തിനിരയായ മലയാള സിനിമയിലെ പ്രമുഖ നടി അതിന് തൊട്ടുപിന്നാലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല. അതീവ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ ആണ്.

പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് നടിയെ പറഞ്ഞയച്ച ശേഷം, അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തല്‍. ഇരയും വേട്ടക്കാരനും പിന്നീട് ഒട്ടേറെ അംഗീകാരങ്ങള്‍ നേടി സിനിമയില്‍ സജീവമായിരുന്നു എന്നും രാജശേഖരൻ തുറന്നുപറയുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെയും അതിലൂടെ പുറത്തുവരുന്ന ലൈംഗീക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മുപ്പത് വർഷമെങ്കിലും പഴക്കമുള്ള അനുഭവം തോട്ടം രാജശേഖരൻ വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘകാലം സിനിമയുടേയും പബ്ലിക് റിലേഷൻസ് വകുപ്പിൻ്റേയും ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. പിആർഡി ഡയറക്ടറെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടാൻ അവസരം ഉണ്ടായിരുന്ന രാജശേഖരൻ, കേരള ശബ്ദം വാരികയിലെഴുതിയ അനുഭവക്കുറിപ്പിലാണ് ഈ സംഭ്രമജനകമായ വെളിപ്പെടുത്തല്‍ നടത്തുന്നത്.

“ഒരു ദിവസം രാവിലെ ഒരു സ്ത്രീ കീറിപ്പറിഞ്ഞ സാരിയും ബ്ലൗസുമായി ദേഹോപദ്രവമേറ്റ്, വേദനയോടെ സെക്രട്ടറിയേറ്റിലെ എൻ്റെ ഓഫീസ് മുറിയിലെത്തി. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ നടിയാണെന്ന് മനസിലാക്കിയപ്പോള്‍ ആശ്വസിപ്പിച്ച ശേഷം കാര്യം തിരക്കി.

താൻ അഭിനയിച്ച ഒരു ചിത്രത്തിൻ്റെ പ്രതിഫലം ഏറെക്കാലം കാത്തിട്ടും കിട്ടാത്തതിനാല്‍ തിരുവനന്തപുരത്തുള്ള പ്രൊഡ്യൂസറെ കാണാൻ ചെന്നതാണ്. ‘നേരത്തെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിച്ചിരുന്നു. എന്നാല്‍, ഞാൻ ചെന്നപ്പോള്‍ അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാല്‍ എന്നെ കടന്നാക്രമിച്ചു. അതില്‍ നിന്ന് വല്ല വിധേനയും കുതറിമാറി വരികയാണ്. എനിക്ക് മുഖ്യമന്ത്രിയെക്കണ്ട് വിവരം പറയണം’- ഇങ്ങനെയാണ് അവർ പറഞ്ഞത്.”

“ഞാനതിനിടക്ക് മുഖ്യമന്ത്രി കരുണാകരൻ സാറിനെ വിളിച്ച്‌ വിവരം അറിയിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അദ്ദേഹം ഓഫീസ് മുറിയില്‍ ഉണ്ടായിരുന്നു. ആരുടേയും കണ്ണില്‍ പെടാതെ ഞാൻ ആ നടിയെ അവിടെ എത്തിച്ചു. വിവരണം കേട്ട് കുറെ നേരം അദ്ദേഹം അസ്തപ്രജ്ഞനായി ഇരുന്നു.

അന്വേഷിച്ച്‌ വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയോടെ അവരെ കോട്ടയ്ക്കകത്തുള്ള ഒരു അഭ്യുദയകാംക്ഷിയുടെ വീട്ടിലേക്ക് അയച്ചു. ഉച്ച കഴിഞ്ഞ് മേല്‍നടപടി എന്ത് വേണമെന്ന് അന്വേഷിച്ച്‌ ഞാൻ ചെന്നപ്പോള്‍ അദ്ദേഹം ഒന്നും വേണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് പതിവ് സിംബലായി കണ്ണിറുക്കി കാണിക്കുകയും ചെയ്തു.”