പ്രണയബന്ധം; ആരോപണത്തിൽ മനംനൊന്ത് സന്യാസി ജനനേന്ദ്രീയം സ്വയം മുറിച്ചു

പ്രണയബന്ധം; ആരോപണത്തിൽ മനംനൊന്ത് സന്യാസി ജനനേന്ദ്രീയം സ്വയം മുറിച്ചു

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ്: പ്രണയബന്ധം ആരോപിച്ചതിൽ മനംനൊന്ത് സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഉത്തർപ്രദേശിലെ 28 വയസ്സുകാരനായ യുവ സന്യാസി മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചത്. പ്രണയബന്ധം ആരോപിച്ച് അധിക്ഷേപിക്കുന്നതിനോടൊപ്പം ചിലർ ആശ്രമം സ്ഥാപിക്കുന്നത് തടയുകയും ചെയ്തിരുന്നു. സന്യാസിയെ ലക്‌നൗവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബാംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കംസിൻ ഗ്രാമത്തിലാണ് സന്യാസി താമസിച്ചിരുന്നത്. താൻ ഒരു ഒഴിഞ്ഞ സ്ഥലത്ത് ആശ്രമം നിർമ്മിക്കുന്നതിൽ എതിർപ്പുള്ളവരാണ് തന്നെ ഒരു സ്ത്രീയുമായി ബന്ധം പറഞ്ഞ് അധിക്ഷേപിക്കുന്നതെന്ന് സന്യാസി ആരോപിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു.